കടവരാന്തയില്‍ രക്തക്കറ; ഭീതിപരത്തി.അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾ അമ്പരന്നു
ബദിയടുക്ക:കടവരാന്തയിൽ കണ്ട രക്തക്കറ ഭീതിപരത്തി .അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾ അമ്പരന്നു. ബദിയടുക്ക മാര്‍പ്പിനടുക്കയിലെ കുമ്പഡാജെ പഞ്ചായത്ത് ഓഫിസിന് മുന്നിലെ കടവരാന്തയില്‍ കണ്ടെത്തിയ രക്തക്കറ നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
ആരെയോ അപയപ്പെടുത്തിയതാണെന്ന സംശയത്തിൽ നാട്ടുകാർ ബദിയടുക്ക പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ് ഐ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും രക്തസാംപിൽ ശേഖരിക്കുകയും പരിശോധനയ്ക്കയക്കുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇക്കാര്യം വളരെ വേഗം ഷെയർ ചെയ്യപ്പെടുകയും സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊമ്പ് മുറിഞ്ഞ് രക്തം വന്ന നിലയിൽ അലഞ്ഞ് തിരിയുകയായിരുന്ന പശുവിനെ കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് പരിഹാരമായത്.
കടവരാന്തയിൽ കണ്ടെത്തിയ രക്തം പശുവിന്റെതാണെന്ന് സ്ഥിരീകരിച്ചതായി എസ് ഐ വിനോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.