കോവിഡ് കാല ഇടവേളക്ക് ശേഷം ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവം വ്യാഴായ്ച്ച മുതൽ
പാലക്കുന്ന് : കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗണും സർക്കാർ നിയന്ത്രണങ്ങളും മാനിച്ച് നടക്കാതിരുന്ന നവരാത്രി ഉത്സവം ഇത്തവണ പുനരാരംഭിക്കുമെങ്കിലും ക്ഷേത്രത്തിൽ ആൾക്കൂട്ടവും ആരവങ്ങളും ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കുമെന്ന് വിവിധ ക്ഷേത്ര കമ്മിറ്റികൾ അറിയിച്ചു
7ന് നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കും. 15ന് വിജയദശമിയോടെ സമാപിക്കും.
തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിൽ 14 ന് വാഹനപൂജയും 15ന് വിദ്യാരംഭത്തിന്റെ ഭാഗമായി കുട്ടികളെ എഴുത്തിനിരുത്തലും ഉണ്ടാകും. ഇതിന് മുൻകൂട്ടി പേര് നൽകണം.ഫോൺ: 9495237511.
മറ്റു വിവിധ ക്ഷേത്രങ്ങളിലെ പരിപാടികൾ:
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം: 7മുതൽ 14 വരെ സന്ധ്യാദീപത്തിന് ശേഷം വിവിധ ഭജന സംഘങ്ങൾ ഭജന നടത്തും. ഭജന നടത്തുന്നവരും, ബ്രാക്കറ്റിൽ
അവർക്കുള്ള തീയതിയും ചുവടെ. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം(7 ), ഉദുമ പടിഞ്ഞാർ അയ്യപ്പ ഭജന മന്ദിരം (8),
പാലക്കുന്ന് ക്ഷേത്രം(9), ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം (10), പള്ളം തെക്കേക്കര അയ്യപ്പ ഭജന മന്ദിരം(11), കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം (12), കളനാട് തൊട്ടിയിൽ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്രം (13), പാലക്കുന്ന് ക്ഷേത്രം(14). 14 ന് രാവിലെ 7.30 മുതൽ വാഹനപൂജ. 15ന് രാവിലെ 8 മുതൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. മുൻകൂട്ടി പേര് നൽകണം. എഴുത്തിനുള്ള മോതിരം കൊണ്ടുവരണം.
ഫോൺ: 9447447686.
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം: 14 വരെ എല്ലാ ദിവസവും സന്ധ്യക്ക് ചുവടെ കുറിച്ച സംഘങ്ങളുടെ ഭജനയുണ്ടാകും.
ഉദയമംഗലം ക്ഷേത്രം (7),
ബേക്കലം കുറുംബ ഭഗവതി ക്ഷേത്രം (8), ഒദവത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം(9), പള്ളം തെക്കേക്കര അയ്യപ്പ മന്ദിരം(10), കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം(11), ഉദുമ പടിഞ്ഞാർ അയ്യപ്പ മന്ദിരം(12), അച്ചേരി മഹാവിഷ്ണു ക്ഷേത്രം(13), ഉദയമംഗലം ക്ഷേത്രം(14). ഗ്രന്ഥപൂജയ്ക്കുള്ള ഗ്രന്ഥങ്ങൾ 13 ന് വൈകീട്ട് 6ന് മുൻപായി എത്തിക്കണം.
വാഹനപൂജയ്ക്കും വിദ്യാരംഭത്തിനും മുൻകൂട്ടി പേര് നൽകാം. ഫോൺ:
9447722557.
ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം:
തൊട്ടടുത്ത ബ്രഹ്മശ്രീ രാമഗുരു സ്വാമി സമാധി മഠത്തിൽ ആയിരിക്കും പരിപാടി. 14ന് രാവിലെ 7 മുതൽ വാഹന പൂജ.
15ന് രാവിലെ 8 മുതൽ വിദ്യാരംഭം. മുൻകൂട്ടി പേര് നൽകണം. ഫോൺ:
9847622948.
തിരുവക്കോളി തിരൂർ പാർത്ഥസാരഥി
ക്ഷേത്രം : 7 മുതൽ എല്ലാ ദിവസവും ലളിത സഹസ്രനാമാർച്ചനയുണ്ടായിരിക്കും.
13ന് വൈകീട്ട് 6 ന് സമൂഹ ദുർഗാപൂജ.14ന് രാവിലെ 7 മുതൽ വാഹന പൂജ.15 ന് രാവിലെ 9.30 മുതൽ വിദ്യാരംഭം. തുടർന്ന് നവകാഭിഷേകവും തൃപ്പുത്തരിയും. ഗ്രന്ഥങ്ങൾ 13ന് വൈകുന്നേരം 6 നകം എത്തിക്കണം.
ഫോൺ : 9447736035.
മാങ്ങാട് മോലോത്തുങ്കാൽ ബാലഗോപാല ക്ഷേത്രം: 7 മുതൽ 15 വരെ എല്ലാദിവസവും വൈകുന്നേരം 5 മുതൽ ലളിത സഹസ്രനാമ പാരായണം. 14ന് രാവിലെ 8.30ന് വാഹനപൂജ.15ന് രാവിലെ 8.30ന് വിദ്യാരംഭം.10.30ന് നൃത്ത പരിശീലനത്തിന് തുടക്കം. 13 നകം പേര് നൽകണം. ഫോൺ:
9605006768.
കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം: 15 ന് രാവിലെ 8.15 മുതൽ എഴുത്തിനിരുത്തൽ. ഭക്തർക്ക് നെയ് വിളക്ക് പ്രാർത്ഥനസേവയായി സമർപ്പിക്കാം.
കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം: ക്ഷേത്രം ഭണ്ഡാരപ്പുരയിൽ രാവിലെ 8 മുതൽ എഴുത്തിനിരുത്തൽ. മുൻകൂട്ടി പേര് നൽകണം. ഫോൺ:
9847596911.
ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രം: 7 മുതൽ 14 വരെ വൈകുന്നേരം 5 മണിക്ക് സദ്ഗ്രന്ഥ പാരായണവും 7 മുതൽ വിവിധ സംഘങ്ങൾ നടത്തുന്ന ഭജനയും. അംബാപുരം ഭഗവതി ക്ഷേത്രം (7), അമരാവതി രക്തേശ്വരി വിഷ്ണു ക്ഷേത്രം (8), ബാര മഹാവിഷ്ണു ക്ഷേത്രം (9), പൂക്കുന്നോത്തു ശാസ്താ വിഷ്ണു ക്ഷേത്രം(10), മുക്കുന്നോത്ത് ക്ഷേത്രം (11), കളനാട് തൊട്ടിയിൽ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്രം (12), കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം (13), വരവീണ ഭജൻസ് ഉദുമ (14). മുക്കുന്നോത്ത് ക്ഷേത്രം (15) 14ന് രാവിലെ 7 മുതൽ വാഹനപൂജ. 15ന് രാവിലെ 8 മുതൽ എഴുത്തിനിരുത്തൽ. മുൻകൂട്ടി പേര് നൽകണം. ഫോൺ:9495938872.
കളനാട് നന്ദാവര അന്നപൂർണേശ്വരി
ക്ഷേത്രം: 7മുതൽ 16 വരെയാണിവിടെ നവരാത്രി ചടങ്ങുകൾ. എല്ലാദിവസവും സന്ധ്യാനേരം വിവിധ ഭജന സമിതികളുടെ ഭജനയുണ്ടാകും. 15ന് വിശേഷാൽ പൂജക്ക് ശേഷം രാത്രി അന്നദാനം.16ന് രാവിലെ 8 മുതൽ വാഹനപൂജ നടത്തും.