വാര്‍ദ്ധക്യത്തില്‍ പ്രണയം പൂത്തുഒളിച്ചോടിയ വൃദ്ധകമിതാക്കളെ ഒരുവര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലകമിതാക്കള്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തൃക്കരിപ്പൂർ: ഒളിച്ചോടിയ വൃദ്ധകമിതാക്കളെ ഒരുവർഷം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
പയ്യന്നൂർ കൗവ്വായി കല്ലൻഹൗസിൽ ബാബുവിന്റെ ഭാര്യ പ്രസന്ന(50) തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ അബ്ദുൾറഹ്മാൻ(62) എന്നിവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്. കഴിഞ്ഞ വർഷം ജൂലൈ 21 ന് രാവിലെയാണ് പ്രസന്നയെ കാണാതാ യത്. രാവിലെ വീട്ടിൽ നിന്നും ജോലിക്കാണെന്ന് പറഞ്ഞ് പോയ പ്രസന്ന പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ നൽ കിയ പരാതിയെതുടർന്ന് പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രസന്ന അബ്ദുൾ റഹ്മാ നോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായത്. അബ്ദുൾറ ഹിമാന് മൂന്ന് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീ സ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായി ല്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാ ണ്. ഇരുവരും മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി പോലീസ് പറഞ്ഞു.