ബി ആർ ഡി സി യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇട്ടമ്മൽ പൊയ്യക്കര റോഡ് റീ ടെൻഡർ ചെയ്തു.
കാഞ്ഞങ്ങാട്: ബി ആർ ഡി സി യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇട്ടമ്മൽ പൊയ്യക്കര റോഡ് എഗ്രിമെന്റ് കാലാവധി നീട്ടികൊടുത്തിട്ടും പണി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ കോൺട്രാക്ടറെ പിരിച്ചു വിട്ടിരുന്നു. അതിന്റെ ഭാഗമായാണ്
റോഡിന്റെ റി ടെൻഡർ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സൂപ്രണ്ട് എഞ്ചിനീയർ ഓഫീസിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 28 വരെയാണ് ടെൻഡർ സ്വീകരിക്കുക. നവംബർ ഒന്നിന് ടെൻഡർ തുറക്കും. റോഡിന്റെ ശോചനിയാവസ്ഥ പരിഗണിച്ച് റി ടെൻഡർ നടപടികൾ അടിയന്തിരമായും പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരനും പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയും നിവേദനം നൽകിയിരുന്നു. അതിന്റെ ഭാഗമായി മന്ത്രി തന്നെ റി ടെൻഡർ നടപടി അടിയന്തിരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. സാധാരണ ഗതിയിൽ ആറു മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കാറുള്ള റീ ടെൻഡർ നടപടികളാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് രണ്ട് മാസം കൊണ്ട് ടെൻഡർ ചെയ്യാൻ സാധിച്ചത്.