ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കോവാക്സിന് കിട്ടുമോന്ന് ഇന്നറിയാം…
ന്യൂഡൽഹി: കോവാക്സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്.
വിദഗ്ധ സമിതി നിലപാട് കോവാക്സിന് അനുകൂലമായി വന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കും.
കോവാക്സിൻ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങളാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപിൽ വെച്ചത്. കോവാക്സിൻ ഒന്നുമുതൽ മൂന്നുവരെയുള്ള ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ വിവരങ്ങളും പരിശോധിക്കും.