ചതിച്ചാല്‍ ജീവനൊടുക്കും’; ഉള്ളു നൊന്ത് ആല്‍ഫിയയുടെ മെസേജ്, ഗൗനിക്കാതെ കാമുകന്
പ്രണയം നടിച്ച് കെണിയില്‍ പെടുത്തി ആത്മഹത്യയിലേക്ക് തള്ളിയിടുന്ന ക്രൂരതകളും വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കിളിമാനൂര്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആല്‍ഫിയ വിഷം കഴിച്ച് ജീവനൊടുക്കിയത്. വിഷം കഴിച്ചെന്ന് ആല്‍ഫിയ കാമുകനെ അറിയിച്ചിട്ടും രക്ഷിക്കാനുള്ള ശ്രമംപോലുമുണ്ടായില്ല.
കോവിഡ് ചികിത്സക്കിടെ പരിചയപ്പെട്ട ആംബുലന്‍സ് ജീവനക്കാരനുമായ ജിഷ്ണുവും ആല്‍ഫിയ പ്രണയത്തിലാവുകയായിരുന്നു. മറ്റ് ബന്ധങ്ങളുള്ള അവന് ചതിക്കുകയായിരുന്നെന്ന് അറിഞ്ഞതോടെ തകര്‍ന്ന് പോയി. ചതിച്ചാല്‍ ജീവനൊടുക്കുമെന്ന് മെസേജ് അയച്ചപ്പോള്‍ ജീവനൊടുക്കാന്‍ വെല്ലുവിളിച്ചിട്ട് ഫോണ്‍ ബ്ളോക്കാക്കുകയായിരുന്നു.
വിഷം കഴിച്ച കാര്യം കാമുകനെയും കാമുകന്റെ സുഹൃത്തിനെയും അറിയിച്ചു. കുഴഞ്ഞ് വീണ ആല്‍ഫിയയുമായി നാല് ദിവസം വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങുമ്പോള്‍ വിഷം കഴിച്ച വിവരം കാമുകനും സുഹൃത്തും ആരോടും പറഞ്ഞില്ല. അവശതയുടെ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേക്കും ജീവന്‍നഷ്ടമായിരുന്നു. ജിഷ്ണുവിനെ ആത്മഹത്യാപ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തു.