ആള്‍പ്പാര്‍പ്പില്ലാത്ത കിണറ്റിന്കരയില് ഒരുമിച്ചിരുന്ന് മദ്യപാനം, മൂന്നുപേരും കിണറ്റില്‍ വീണു;
ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിങ് എന്നിവരാണ് മറ്റു രണ്ടുപേര്‍.
ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍കരയിലാണ് മൂന്നുപേരും ഒരുമിച്ചു മദ്യപിച്ചത്. ഇവര്‍ മൂന്നു പേരും മദ്യപിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പൈട്ടന്നു കേള്‍ക്കാതായതോടെയാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്.
ഉടനെ ഇവര്‍ ബാലരാമപുരം പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര അഗ്നിരക്ഷാസേനാ അംഗങ്ങള്‍ മൂന്നുപേരെയും കിണറ്റില്‍നിന്നു കരയില്‍ കയറ്റി. എന്നാല്‍, സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുണ്‍സിങ്ങിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്.