കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്വയനാട് മുന്‍ ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്
കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മില്‍ ചേര്‍ന്നേക്കും
കൽപ്പറ്റ: കെപിസിസി നിർവാഹക സമിതിയംഗവും വയനാട് മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന പി. വി. ബാലചന്ദ്രൻ കോൺഗ്രസ് വിട്ടു. കോൺഗ്രസിനുള്ളിലെ ഭിന്നതകളെ തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.
കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു.
അർബൻ ബാങ്കിലെ നിയമനങ്ങളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പണം വാങ്ങി. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വത്തിന്റേതെന്നും ബാലചന്ദ്രൻ പറഞ്ഞു. ഇദ്ദേഹം സിപിഎമ്മിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.