സ്റ്റോക്ഹോം: പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ടൂണ്‍ വരച്ച വിവാദ സ്വീഡിഷ് ചിത്രകാരന് ലാര്‍സ് വില്‍ക്സും(75) രണ്ട് പൊലീസുകാരും വാഹനാപകടത്തില്‍ മരിച്ചു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സിവിലിയന്‍ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം.
ദക്ഷിണ സ്വീഡനിലെ മാര്കറിഡ് പട്ടണത്തിന് സമീപം പൊലീസ് വാഹനം ട്രകുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക് ഡ്രൈവര്‍കും പരിക്കേറ്റു. വില്‍ക്സ് സഞ്ചരിച്ച കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. അപകടത്തിന് ശേഷം വലിയ തീപിടുത്തമുണ്ടാകുകയും നിരവധി എമര്‍ജന്‍സി വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
‘മറ്റേതൊരു റോഡപകടം പോലെ ഇതും അന്വേഷിക്കുന്നുണ്ട്. രണ്ട് പോലീസുകാര്‍ ഉള്പെട്ടിരുന്നതിനാല് ഗൗരവകരമായ അന്വേഷണം ഉണ്ടാകും. പ്രോസിക്യൂടര്‍ ഓഫീസിലെ പ്രത്യേക വിഭാഗത്തിന് അന്വേഷണ ചുമതല നല്കി’-പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.
2007 ലാണ് ലാര്‍സ് വില്‍ക്സ് ഡാനിഷ് പത്രത്തില്‍ പ്രവാചകന്റെ കാര്‍ടൂണ്‍ വരച്ചത്. തുടര്‍ന്ന് വില്‍ക്സ് ലോകമെമ്ബാടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. കാര്‍ട്ടൂണിസ്റ്റിനെതിരെ മുസ്ലിംകളില്നിന്ന് വ്യാപക പ്രതിഷേധവും അരങ്ങേറിയിരുന്നു.