കേരളത്തിൽ കേര സമൃദ്ധിയൊരുക്കാൻ കൂടെ നിൽക്കും – സുരേഷ് ഗോപി എം.പി.
മടിക്കൈ കമ്മാരൻ്റെ സ്മരണയ്ക്ക്
ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം .
കാഞ്ഞങ്ങാട്: കേരളത്തിൽ കേര സമൃദ്ധിയൊരുക്കുകയെന്ന തൻ്റെ സ്വപ്ന പദ്ധതിക്ക് മലയാളികളുടെ ആത്മാർഥമായ പിന്തുണയുണ്ടാകണമെന്നും, കൂടെ നിന്നാൽ ഒരുകോടി അല്ല 3 കോടി 40 ലക്ഷം തെങ്ങ് തൈ നടാൻ സാധിക്കുമെന്ന് രാജ്യസഭ എം.പി സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ സമുന്നത നേതാവായിരുന്നു മടിക്കൈ കമ്മാരൻ സ്മരണാർത്ഥം കല്യാണത്തുള്ള
മടിക്കൈ കമ്മാരേട്ടൻ്റെ ഓർമകളുറങ്ങുന്ന മണ്ണിൽ പദ്ധതിയുടെ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നാളികേര ബോർഡ് അംഗമായി തെരഞ്ഞെടുത്ത ശേഷമാണ് കേരളത്തിൽ ഒരു കോടി തെങ്ങ് തൈ നടുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. മലയാളികൾ വഴി രാജ്യമെമ്പാടും തെങ്ങ് തൈ നാടാൻ പദ്ധതി ഒരുക്കുകയാണ് തൻ്റെ ലക്ഷ്യം. മണ്ണിനെ ദൈവം പേലെ കണ്ട് ഹൃദയം കൊണ്ട് താലോചിച്ചാൽ അതിൻ്റെ ഫലം മണ്ണ് തരുമെന്നും ഒരു തൈ നടുമ്പോൾ അതിൻ്റെ പേര് വിളിച്ച് പരിപാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.
മടിക്കൈ കമ്മാരൻ്റെ സ്മരണയ്ക്ക് 1008 തെങ്ങു തൈകളാണ് വിതരണം ചെയ്യുന്നത്.
ബി.ജെ.പി ജില്ല പ്രസിഡൻ്റ് അഡ്വ.കെ.ശ്രീകാന്ത്അധ്യക്ഷനായി .ജില്ല ജനറൽ സെക്രട്ടറി എ.വേലായുധൻ ,സംസ്ഥന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് എൻ. മധു സ്വാഗതവും ,ജനറൽ സെക്രട്ടറി എം.പ്രശാന്ത് സൗത്ത് നന്ദിയും പറഞ്ഞു.
ജില്ല വൈസ് പ്രസിഡൻ്റ് എം. ബൽരാജ്, കർഷക മോർച്ച ജില്ല പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ ബളാൽ ,ഒ.ബി സി മോർച്ച ജില്ല പ്രസിഡൻ്റ് പ്രേംരാജ് കാലിക്കടവ് ,ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻ്റ് റോയി ജോസഫ്, ബി.ജെപി.ജില്ല സെക്രട്ടറി മനുലാൽ മേലത്ത്,സംസ്ഥാന കൗൺസിൽ അംഗം ഇ. കൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മാർക്കുള്ള തെങ്ങ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
എച്ചിക്കാനം ബാലസദനത്തിലും പെരിയ സെൻറർ യൂണിവേഴ്സിറ്റിയിലും, മുൻമന്ത്രിയും ലീഗ് നേതാവുമായിരുന്ന ചെർക്കുളം അബ്ദുള്ളയുടെ വീട്ടുമുറ്റത്തും സുരേഷ് ഗോപി എം.പി തെങ്ങിൻ തൈ നട്ടു .