വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് കെ എൻ ടി സി മാർച്ചും ധർണ്ണയും സമരവും നടത്തി.
കാഞ്ഞങ്ങാട്:ആനുകൂല്യ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുക
കോവിഡ് സമയത്ത് അനുവദിച്ച 1000 രൂപ സമയ പരിധിയില്ലാതെ മുഴുവൻ തൊഴിലാളികൾക്കും അനുവദിക്കുക
കോവിഡ് രോഗം ബാധിച്ച മുഴുവൻ തൊഴിലാളികൾക്കും ആനുകൂല്യം നൽകുക
സെസ്സ് പിരിവ് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ( കെ എസ് കെ എൻ ടി സി ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.
ജില്ല കോൺഗ്രസ് അദ്ധ്യക്ഷൻ പി.കെ. ഫൈസൽ ഉൽഘാടനം ചെയ്തു. സംഘടനയുടെ ജില്ല പ്രസിഡണ്ട് കെ.വി.രാഘവൻ അദ്ധ്യക്ഷം വഹിച്ചു. ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ, കെ എസ് കെ എൻ ടി സി ജില്ല ജനറൽ സെക്രട്ടറി പി ബാലകൃഷ്ണൻ, പി.വി.കുഞ്ഞിക്കണ്ണൻ, പി.രാമകൃഷ്ണൻ, വി.ഗോപി, ഒ.കെ.നാരായണി, ഇ.ടി. രവീന്ദ്രൻ, ടി. അബ്ദുള്ള, ടി. ചന്ദ്രശേഖരൻ, എം.വി. തമ്പാൻ, കെ.ബാലകൃഷ്ണൻ, രാജൻ തൃക്കരിപ്പൂർ, കെ.ബാബു, പി.വി.ബാലകൃഷ്ണൻ, ടി.വി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.