ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞങ്ങാട്: ബ്രഷുപയോഗിച്ച് ചുമരെഴുതിയും ബോർഡുകൾ തയ്യാറാക്കിയും ഉപജീവനം തേടുന്ന കലാകാരൻമാരുടെ സംഘടനയായ ബ്രഷ് റൈറ്റിംഗ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പരിസ്ഥിതി പ്രവർത്തകൻ മോഹനൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. നാരായണൻ രേഖിത അധ്യക്ഷത വഹിച്ചു. പല്ലവ നാരായണൻ, സുകുമാരൻ തപസ്യ, ഇ.വി.അശോകൻ ചിത്രലേഖ, ദിനേശൻ ഹർഷ, ഉണ്ണി അപർണ, ശശി വെള്ളിക്കോത്ത്, മനോജ് പട്ടേന, മഹേഷ് മിഴി, ജനാർദനൻ ജേസി, വിനോദ് ശിൽപി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നാരായണൻ രേഖിത(പ്രസിഡന്റ്), ഗഫൂർ ലീഫ്(വൈ.പ്രസി), നാരായണൻ വരദ(സെക്രട്ടറി), രജീഷ് റോഷ്(ഖജാൻജി), ചന്ദ്രൻ ചലന (ജോ.സെക്ര)