എ ടിഎമ്മുകൾ കാലി നട്ടംതിരിഞ്ഞ് ഉപഭോക്താക്കൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ മിക്ക എ ടിഎമ്മു ളി ലും ഇന്ന് രാവിലെ മുതൽ പണമില്ല. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ മലയോര മേഖലയിൽ നിന്നുള്ളവരടക്കം ഇതു കാരണം ബുദ്ധിമുട്ടിലായി. സ്കൂൾ കോളേജ് പ്രവേശനം നടക്കുന്നതിനാൽ കുട്ടികളുമായി നശത്തിലെത്തി ഏടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയവർ നിരാശരായി മടങ്ങുകയായിരുന്നു’ നഗരത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ യൂണിയൻ ബാങ്കിൻ്റെ ഏടിഎമ്മിൽ പണമെടുക്കാനെത്തിയ വയോധികൻ പണം ലഭിക്കാത്തതിനാൽ ബാങ്കധികൃതരെ സമീപിച്ചെങ്കിലും അത് തങ്ങളുടെ ബാധ്യതയല്ലെന്ന മറുപടിയാണ് നൽകിയതത്രെ. ഇത്തരത്തിൽ പണമില്ലാത്തതിനാൽ ഏറെ പേർ ബുദ്ധിമുട്ടി. രണ്ട് ഭിവസം തുടർച്ചയായി ബാങ്കവധിയയതിനാൽ എല്ലാവരും ഏടിഎമ്മുകളയാണ് ആശ്രയിച്ചതാണ് പണ ദൗർലഭ്യത്തിന് കാരണമെന്ന് പൊതുമേഖല ബാങ്കധികൃതർ അറിയിച്ചു.