ഒളിമ്പിക്സിന് മെഡൽ കിട്ടിയ പോലെയാണ് ഊരിപ്പിടിച്ച വാളുമായി പലരും പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലുന്നത്.ആന്ധ്ര പോലീസിൻറെ ശിക്ഷാരീതികൾ ഇത്തരക്കാർക്കെതിരെ പുറത്തെടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെയുള്ളൂ
ബുർഹൻ തളങ്കര✍️
ഓരോ ദിവസവും മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ തുടരുകയാണ്. ചിലത് പ്രണയം ആണെങ്കിൽ ചിലത് ദാമ്പത്യമാണ്, മറ്റു ചിലതാകട്ടെ അവിഹിതവും. കൊന്നു കഴിഞ്ഞാൽ കൊലയാളി സ്വയം ഇല്ലാതാകുന്നതോ അതിന് പരിശ്രമിക്കുന്നതുമായ കാഴ്ചകളും വർധിച്ചുവരികയാണ്. അതല്ലെങ്കിൽ എല്ലാം കഴിഞ് ഇതൊക്കെ എന്ത് എന്ന നിലയിൽ നിസ്സംഗതയോടെ ഇരിക്കുന്നു പ്രതികളും. ഒരു ക്രൈം നടന്നൽ പഴയതുപോലെ പോലീസിന് കഷ്ടപ്പെട്ട് പ്രതികളെ പിടികൂടാണ്ടെ സാഹചര്യം ഇപ്പോൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഒളിമ്പിക്സിന് മെഡൽ കിട്ടിയ പോലെയാണ് ഊരിപ്പിടിച്ച വാളുമായി പലരും പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലുന്നത്. ഇവർക്ക് നന്നയി അറിയാം പോലീസിന് തങ്ങളെ ഒന്നു തൊട്ടു നോവിക്കാൻ പോലും സാധിക്കില്ലന്നുള്ള കാര്യം . പ്രതിയുടെ ശരീരത്തിൽ എങ്ങാനും ഒരു പാട് ഉണ്ടായാൽ പിന്നെ മനുഷ്യാവകാശവും മാങ്ങാത്തൊലിയും ഒക്കെ പിറകിൽ വരും. ശിഷ്ടകാലം ജയിലിൽ മട്ടൻ സൂപ്പും ചാപ്സ്സും മറ്റു ആരോഗ്യകരമായ ഭക്ഷണവും തിന്ന് ആഴ്ചയിൽ ഒരു സിനിമയും കണ്ട് സുഖസുന്ദരമായ ജീവിതമാണ് തങ്ങൾക്ക് ലഭിക്കാൻ പോകുന്നതെന കൃത്യമായ ബോധ്യം ഇവർക്കുണ്ട്. പണ്ടൊക്കെ ജയിലിൽ നിന്ന് ഇങ്ങിയയാവോരോട് എങ്ങിനെയാണ് അവിടെത്തെ കാര്യങ്ങൾ ചോദിച്ചാൽ “അയ്യോ ഓർമ്മിപ്പിക്കരുത് എന്നാണ് പറയാറ്”. ഇന്നത്തെ ജയില് പുള്ളികളുടെ ചോദിച്ചാൽ ഒരാഴ്ച കേൾക്കണ്ട സുന്ദരമായ കഥകൾ പറയും. ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതങ്കിലും നമ്മുടെ നാടുകളിൽ കുറ്റവാളികളുടെ താവളമായി മാറും. കുറ്റകൃത്യം ചെയ്ത് ജയിലിൽ പോയി വരാൻ ഇവർക്ക് ഒരു മടിയും കാണില്ല. അതേസമയം തന്നെ സാധാരണക്കാർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇവരോട് മല്ലിട്ടു സ്വയം കുറ്റവാളികൾ ആകുന്ന കാഴ്ചകളും കാണേണ്ടിവരും. ഹൈദരാബാദ് പോലീസിൻറെ നൂതന ശിക്ഷാരീതികളായ ട്രെയിൻ അപകടം, ആത്മഹത്യ , തുടങ്ങിയ പരീക്ഷണങ്ങളും ഇവിടെയും തുടങ്ങേണ്ടി വരുമോ? ജയിലിൽ ജീവന് നിലനിർത്താനുള്ള ഭക്ഷണം ചികിത്സയും നൽകണം. അല്ലാതെ ആഴ്ചയിലൊരു ദിവസം മട്ടൻ കറിയും രാവിലെ ഉറക്കപായയിൽ നിന്നും എണീറ്റാൽ ഉടനെ ചായയും കൃത്യം ഒരു മണിക്ക് സുഭിക്ഷമായ ഭക്ഷണവും വൈകുന്നേരം വീണ്ടും ചയെയും രാത്രി ചപ്പാത്തിയും കറിയും നേരമ്പോക്കിന് കേരം ബോർഡ് ലുഡോ ബോർഡ് ലൈബ്രറി ടിവി ഒക്കെ നൽകിയാൽ ജയിലിലേക്ക് തന്നെ ആളുകൾ തിരികെ എത്തിയില്ലെങ്കിൽ അത്ഭുതമുള്ളൂ. മൊബൈൽ ഫോണും മറ്റ് ആധുനിക സൗകര്യങ്ങളും ഉപയോഗിക്കുന്ന പാർട്ടി കുറ്റവാളികളും നമുക്കിടയിലുണ്ട് ) കുറ്റവാളികളുടെ ചിലവുകൾ ഇവർ ജയിലിൽ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ടോ ഇവരുടെ ആസ്തി വിറ്റോ മാത്രമായിരിക്കണം നൽകേണ്ടത്. അതിനു വിസമ്മതിക്കുന്നവർക്ക് ആന്ധ്ര പോലീസിൻറെ പുതിയ രീതികൾ തെരഞ്ഞെടുക്കാവുന്നുള്ള സൗകര്യമൊരുക്കി നൽകുക. 130 കോടി ജനങ്ങളുള്ള രാജ്യത്തിനു ഇത്ര കൃമികൾ പോയാൽ നല്ലതു മാത്രമേ സംഭവിക്കുകയുള്ളൂ. പൊതുജനങ്ങളുടെ നികുതിയിൽ നിന്ന് ഒരു രൂപ പോലും ഇത്തരം കുറ്റവാളികൾക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. എന്നാൽ മാത്രമേ കുറ്റകൃത്യങ്ങൾക്ക് അല്പം ശമനം ഉണ്ടാകുകയുള്ളൂ. മാത്രമല്ല ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ പോയി വന്നത് പോലെ കഥ പറയാനുള്ള ഒരു സാഹചര്യങ്ങളും ജയിലിൽ ഉണ്ടവരുത്. ഏറ്റവും വലിയ മനുഷ്യാവകാശം പറയുന്ന വിദേശ രാജ്യങ്ങലിലെ ജയിലുകളിൽ പോലും കൊടും ക്രിമിനലുകളെ കൈകാര്യം ചെയന്ന രീതികൾ നമ്മൾക്കും പകർത്തവുന്നതാണ് . അറബ് രാജ്യങ്ങൾ ലഹരി കടത്തിന് ദീർഘകാലം ശിക്ഷിക്കപ്പെട്ടവർ അരമുറി ജയിലിൽ കഴിയേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട്. നിവർന്നു നിൽക്കാനോ തിരിഞ്ഞു നിൽക്കാനോ സാധിക്കാതെ ജയിൽ മുറികളിൽ ആദ്യ വർഷങ്ങളിൽ ആഴ്ചയിലൊരു ദിവസം കഴിയേണ്ടിവരുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. തുടർന്ന് ശിക്ഷയുടെ കാഠിന്യം കുറയുന്നത് ഇവരുടെ പ്രവർത്തികൾ കണക്കിലെടുത്തായിരിക്കും. അമേരിക്കയിലും ഇത്തരം ശിക്ഷാരീതികൾ ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. ജയിൽ ജീവിതം പുനർചിന്തനവും ആത്മ സംസ്കരണവും നടത്താനുള്ള ഇടം എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. നല്ലത് അങ്ങനെ തന്നെയാണ് വേണ്ടത് . കുറ്റങ്ങളുടെ വ്യാപ്തി അനുസരിച്ച് വ്യത്യസ്തമായ ജയിലുകൾ നിർമിക്കുകയോ വീണ്ടും കുറ്റം ആവർത്തിക്കുന്ന വർക്ക് ഡാർക്ക് ജയിലുകൾ രൂപീകരിക്കുകയും ചെയ്യുക . എങ്ങനെ ഉള്ള സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ ജയിലുകളിൽ മുകളിൽ പറഞ്ഞ സംസ്കരണം ഒക്കെ നടക്കുകയുള്ളൂ. അല്ലാത്തവർക്ക് അത് ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ്