അധ്യക്ഷ സ്ഥാനത്തേക്കില്ല, ഇപ്പോഴത്തെ ജോലിയില്‍ സംതൃപ്തനാണ്: സുരേഷ് ഗോപി
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ വളരെയധികം സംതൃപ്തനാണ്. അതു തുടരാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കണ്ണൂരിൽ സുരേഷ് ഗോപിയുടെ പ്രതികരണം. കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾ ചർച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.