പതിനായിരങ്ങള്‍ ലൈവായി കണ്ട് കേരള സാഹിത്യോത്സവ്
കാസര്‍കോട്:കലാ സാംസ്കാരിക രംഗത്തെ ഡിജിറ്റൽ വത്കരണത്തിനു പുതിയ മാനങ്ങൾ തീർക്കുകയായിരുന്നു കേരള സാഹിത്യോത്സവ്. അജ്മീർ ഖാജയിൽ അലിഞ്ഞു ചേർന്ന ഖവാലിയും, പരിത്യാഗികളായ സൂഫികളുടെ കാവ്യങ്ങളെ കോർത്തിണക്കിയ സൂഫി ഗീതവും, അറേബ്യൻ ഗാനാലാപന ശൈലിയിൽ പാടുന്ന നശീദയും തുടങ്ങി ജനപ്രീതിയുള്ള കലാ മത്സരങ്ങൾ കേരള സാഹിത്യോത്സവിൽ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധപിടിച്ചുപറ്റി. പതിനായിരക്കണക്കിനാളുകളാണ് എസ്. എസ് എഫ് കേരള യുട്യൂബ് ചാനലിലൂടെ ലൈവായി സാഹിത്യോത്സവ് മത്സരങ്ങൾ വീക്ഷിച്ചത് . ജില്ലാ കേന്ദ്രങ്ങളിൽ സജ്ജീകരിച്ച സ്റ്റുഡിയോകളിൽ നിന്നും തത്സമയം എകീകരിച്ചും മത്സരങ്ങളുടെ മനോഹാരിത നഷ്ടപ്പെടാതെ ക്രമീകരിച്ചും കലയും സാഹിത്യവും ഓൺലൈൻ കാലത്തും ഏറെ ഭംഗിയായി തന്നെ വൈവിധ്യങ്ങളോടെ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നതിന്റെ തെളിവായി കേരള സാഹിത്യോത്സവ് മാറി.