മലബാര്‍ സമര സ്മൃതികളുണര്ത്തികാസര്കോട് നഗരത്തില്‍ യൂത്ത് ലീഗ് പദയ യാത്ര
കാസർകോട്: ചരിത്രത്തോട് നീതി പുലർത്തുക എന്ന പ്രമേയുമായി മുസ്ലിം യുത്ത് ലീഗ് കാസർകോട് ജില്ലാ കമ്മറ്റി തലപ്പാടി മുതൽ കാലിക്കടവ് വരെ പത്ത് ബാച്ചുകളായി നടത്തുന്ന മലബാർ സമര സ്മൃതി യാത്ര
കാസർകോട് നഗരത്തിൽ ആവേശോജ്ജ്വലമായി. കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫിന് പതാക കൈമാറി സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. അബ്ബാസ് ബീഗം, ലുഖ്മാൻ തളങ്കര, അഷ്റഫ് ഭെൽ, മുത്തലിബ് പാറക്കട്ട്, കുഞ്ഞഹമ്മദ് ബെദിര പ്രസംഗിച്ചു. നൗഫൽ തായൽ, ഇഖ്ബാൽ ഫുഡ് മാജിക്, ജലീൽ തുരുത്തി, അജ്മൽ തളങ്കര, ഹൈദർ കുടുപ്പംകുഴി, അഷ്ഫാഖ് തുരുത്തി, റഫീഖ് കോളാരി, ഫിറോസ് അടുക്കത്ത്ബയൽ, താജുദ്ദീൻ കന്യപ്പാടി, നവാസ് കുഞ്ചാർ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. പുലിക്കുന്നിൽ നിന്നും ആരംഭിച്ച പദയാത്ര കാസർകോട് നഗരം ചുറ്റി അണങ്കൂരിൽ സമാപിച്ചു.