പാഴ് വസ്തു വ്യാപാരി തങ്കമുത്തുവിന് കാഞ്ഞങ്ങാട് നഗരസഭയുടെ ആദരം
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ
തമിഴ്നാട്ടിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് വന്ന് ചെറിയ തോതിൽ ചാക്ക് കച്ചവടം ആരംഭിച്ച് പാഴ് വസ്തു വ്യാപാര മേഖലയിലേക്കെത്തി ഉയർച്ചയിലേക്കെത്തിയ കാഞ്ഞങ്ങാടുകാരുടെ മുത്തുവിന് ആദരവുമായി കാഞ്ഞങ്ങാട് നഗരസഭ. അജൈവ മാലിന്യശേഖരണത്തിന് ഹരിത കർമ്മ സേന എത്തും മുന്നേ നഗരത്തിലെ പഴകിയ അജൈവമാലിന്യങ്ങൾ ശേഖരിച്ച് കയറ്റി അയക്കുന്നതിൽ തങ്കമുത്തു പലർക്കും മാതൃകയാണ്. പാഴ് വസ്തുക്കൾ ശേഖരിക്കാൻ എത്തി പിന്നിട് കുടുംബസമേതം കാഞ്ഞങ്ങാട് സ്ഥിരതാമസമാക്കിയ മുത്തു നല്ലൊരു വ്യവസായ സംരംഭകൻ കൂടിയാണ്. ആദരിക്കൽ ചടങ്ങ് ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി, ഹെൽത്ത് സൂപ്പർവൈസർ പി അരുൾ എന്നിവർ സംസാരിച്ചു.