കുഷ്ഠരോഗo കണ്ടു പിടിക്കുന്നതിനുള്ള പരിശോധനയ്ക്ക് മടിക്കൈയിൽ ഗാന്ധിജയന്തി ദിനത്തിൽ തുടക്കo.
മടിക്കൈ: കുഷ്ഠരോഗo കണ്ടു പിടിക്കുന്നതിനുള്ള പരിശോധനയ്ക്ക് മടിക്കൈയിൽ ഗാന്ധിജയന്തി ദിനത്തിൽ തുടക്കo. പ്രത്യേക പരിശീലനം ലഭിച്ച 46 വളണ്ടിയർമാർ വീടുകളിലെത്തി തൊലിപ്പുറത്തുള്ള സ്പർശനശേഷിയില്ലാത്ത പാടുകളുള്ളവരെ കണ്ടെത്തി റഫറൽ സ്ലിപ് സഹിതം ആരോഗ്യ കേന്ദ്രങ്ങളിലേക്കയക്കും.ഇവിടെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം വിദഗ്ദ സേവനം വേണ്ടവരെ ജില്ലാ ആശുപത്രിയിലേക്കയക്കും. രോഗം സ്ഥിരീകരിച്ചവർക്ക് തീവ്രതയനുസരിച്ച് നേരിട്ടുള്ള നിരീക്ഷണത്തിൽ മരുന്ന് നൽകി സുഖപ്പെടുത്തുo.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എസ്.പ്രീത നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻറിംഗ് കമിറ്റി ചെയർപേഴ്സൻ രമാപത്മനാഭൻ അധ്യക്ഷയായി.ടി.സീമ, പി.രാമചന്ദ്രൻ, പി.ചന്ദ്രൻ എന്നിവരും സംസാരിച്ചു.ആശാ പ്രവർത്തകർ മാരും പങ്കെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ എം .ചന്ദ്രൻ സ്വാഗതവും ജൂ. ഹെൽത്ത് ഇൻസ്പക്ടർ ഡി.സുജിത്ത് നന്ദിയും പറഞ്ഞു.