കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് ആശങ്ക
കോഴിക്കോട്:കോണ്‍ഗ്രസിലെ സമീപകാല സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിംലീഗ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്ന ആശങ്ക മുസ്ലിം ലീഗ് രേഖപ്പെടുത്തി.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിരമായി മുന്‍ഗണന നല്‍കുക. ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ നടക്കുന്ന പ്രവര്‍ത്തന സമിതി യോഗത്തിലാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍.
ഇതിനിടെ ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്ലിം ലീഗ് നേതൃത്വം. ഹരിത സംഘടന കോളജ് കമ്മിറ്റികള്‍ മാത്രമായി ക്യാമ്പസുകളില്‍ ചുരുക്കാന്‍ ആലോചനയെന്ന് ലീഗ് . ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകള്‍ക്കു ഭാരവാഹിത്വം നല്‍കാനും ലീഗ് നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടിക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കും ഉടന്‍ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഹരിതക്ക് സംസ്ഥാന ജില്ലാ കമ്മിറ്റികളുണ്ടാകില്ല.കൂടാതെ തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോല്‍വിയെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ വിലയിരുത്തി.