കൃഷി നശിപ്പിക്കുന്നകാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനം വകുപ്പ് ഉദ്യോഗസ്ഥര്ക്കുംതോക്ക് കൈകാര്യം ചെയ്യാന്‍ അനുമതിയുള്ള ഉദ്യോഗസ്ഥര്‍ക്കും തോക്ക് ലൈസന്സ്ഉള്ള നാട്ടുകാര്‍ക്കുമാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവി ശല്യം തടയാന്‍ 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.