ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര് എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു, ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്ന് പി കെ കൃഷ്ണദാസ്
തിരുവനന്തപുരം:മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി കെ കൃഷ്ണദാസ്. ഹിന്ദുവായതിൽ അഭിമാനിച്ചിരുന്ന ഗാന്ധി ഭഗവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കൃഷ്ണ ദാസ് രംഗത്തെത്തിയത്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്ന ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി..