കൊല്ലം അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നിഗമനം
കൊല്ലം: അഞ്ചൽ ഇടമുളക്കലിൽ പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വെസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അഭിഷേക് ആണ് മരിച്ചത്.
രാവിലെ കുട്ടി എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.