സുധാകരന് പെടുമോ..? അഴിമതി ആരോപണത്തില്‍ പിടിമുറുക്കാന്‍ വിജിലന്‍സ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരേ വിശദ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം അന്വേഷണത്തിനാണ് വിജിലൻസ് സർക്കാരിന് ശിപാർശ നൽകിയത്.
അഴിമതി ആരോപണം ഉന്നയിച്ച സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നും തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നുമാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്.
കെ.കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്