തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിസംസ്ഥാനത്ത് ഇന്ന് ശക്തമായ
മഴയ്ക്ക് സാധ്യത ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ മഴ ശക്തിപ്രാപിച്ചേക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണമായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട മുതൽ മധ്യകേരളത്തിലെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്.