സുരേഷ് ഗോപി എംപി നാലിന് ജില്ലയില്‍ മടിക്കൈ കമ്മാരന്റെ സ്മരണാര്‍ത്ഥം 1008 തെങ്ങിന് തൈ വിതരണം സുരേഷ് ഗോപി എം പി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട് : രാജ്യസഭാ എംപിയും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി ഒക്ടോബര്‍ 4 (തിങ്കള്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 9 മണിക്ക് ബിജെപി നേതാവ് മടിക്കൈ കമ്മാരന്റെ സ്മരണാര്‍ത്ഥം കല്യാണത്തുള്ള അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിനു സമീപം പരിസരത്ത് തെങ്ങിന്‍ത്തൈ നടും.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ പ്പെട്ട മടിക്കൈ ,അജാനൂർ കോടോം-ബേളൂർ കിനാനൂർ-കരിന്തളം, ബളാൽ , പനത്തടി ,കള്ളാർ ,കാഞ്ഞങ്ങാട് നഗരസഭയിലെ കാഞ്ഞങ്ങാട് സൗത്ത്, കാഞ്ഞങ്ങാട് നോർത്ത് ബി ജെ പി യുടെ പ്രസിഡൻ്റ് മാർക്കുള്ള തെങ്ങിൻ തൈ വിതരണവും അദ്ദേഹം നിർവ്വഹിക്കും
രാവിലെ 10.00 മണിക്ക് കേന്ദ്ര സര്‍വ്വകലാശാലയില്‍ തെങ്ങിന്‍ത്തൈ നടും.
രാവിലെ 11.00 മണിക്ക് മുന്‍മന്ത്രി ചെര്‍ക്കള അബ്ദുള്ളയുടെ വീട്ടു പരിസരത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് തെങ്ങിന്‍ത്തൈ നടും.
രാവിലെ 11.30 ന് ഇടനീര്‍ മഠത്തില്‍ കേശവാനന്ദ ഭാരതി സ്വാമിജിയുടെ സ്മരണയ്ക്ക് തെങ്ങിന്‍ത്തൈ നടും. സഹകാരികളും അയ്യപ്പ ഗുരുസ്വമികളുമായുള്ള യോഗത്തിലും അദ്ദേഹം സംബന്ധിക്കും.
ഉച്ചയ്ക്ക് 2.00 മണിക്ക് ബേള ചര്‍ച്ച് സന്ദര്‍ശിക്കും. തുടര്‍ന്ന് ബദിയഡുക്ക സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ വീട് സന്ദര്‍ശിക്കും.
ഉച്ചയ്ക്ക് 2.45 ന് നായ്ക്കാപ്പ് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രവും 3.15 മണിക്ക്
ഉപ്പള കൊണ്ടെയൂര്‍ ശ്രീ നിത്യാനന്ദ യോഗാശ്രമവും സന്ദര്‍ശിക്കും. തുടര്‍ന്ന് കൊണ്ടേവൂര്‍ ആശ്രമപരിസരത്ത് തെങ്ങിന്‍ത്തൈ നടലും വിതരണവും നടക്കും.
വൈകുന്നേരം 4.00 മണിക്ക് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക പരിസരത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് തെങ്ങിന്‍ത്തൈ നടീലും വിതരണവും നടക്കും.