മൈക്കാട് ജോലിയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കാല് അടിച്ചൊടിച്ച കേസില്‍
രണ്ടു വര്‍ഷം ഒളിവില്‍ കഴിഞ്ഞ അതിഥി തൊഴിലാളിയെ കാസര്‍കോട് പോലീസ് അതിവിദഗ്ദമായി പിടികൂടി
കാസര്‍കോട്: മൈക്കാട് ജോലിയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കാല് അടിച്ചൊടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളിയെ പോലീസ് അതിവിദഗ്ദമായി പിടികൂടി
കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരനും ആന്ധ്രാപ്രദേശ് സ്വദേശിയുമായ മുത്തുവേല്‍ (47) ആണ് അറസ്റ്റിലായത്.
2019 ജൂലൈ രണ്ടിനാണ് പരാതിക്കാധാരമായ സംഭവം നടന്നത്. കാസര്‍കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച്, തളങ്കര ബാങ്കോടിലെ ഖാലിദ് സി എചിന്റെ ഇടതുകാല് ഇരുമ്പ് വടി കൊണ്ട് അടിച്ചൊടിക്കുകയായിരുന്നു . ഐ പി സി 326-ാം വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതി മംഗളൂരില്എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ . ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ് ഐ വിഷ്ണു പ്രസാദ്, സി പി ഒമാരായ ബ്രജോഷ്, ജെയിംസ് എന്നിവരാണ് പ്രതിയെ പിടികൂടിയത് . പ്രതിയുടെ സുഹൃത്തിന്റെ സഹായത്താല്‍ ഒരു ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചു മംഗളുരു റെയില്‍വേ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതിയെ പിടികൂടുകയും ആയിരുന്നു . പ്രതി പോലീസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു