ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍;അനര്‍ഹമായി മുന്‍ഗണനാ റേഷന്‍
കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ നടപടി
കാസര്‍കോട്:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. മെയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഹോസ്ദുര്‍ഗ് താലൂക്കിലാണ് കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തത്-2005. മഞ്ചേശ്വരം താലൂക്ക്-1234, വെള്ളരിക്കുണ്ട് താലൂക്ക്-532, കാസര്‍കോട് താലൂക്ക്-279 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്.
കാസര്‍കോട് താലൂക്ക്തല ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം താലൂക്കതല ഉദ്ഘാടനം എ കെ എം.അഷ്റഫ് എം എല്‍ എയും വെള്ളരിക്കുണ്ട് താലൂക്ക്തല ഉദ്ഘാടനം എം.രാജഗോപാലന്‍ എം എല്‍ എയും ഹോസ്ദുര്‍ഗ് താലൂക്ക്തല ഉദ്ഘാടനം ഇ.ചന്ദ്രശേഖരനും നിര്‍വ്വഹിച്ചു.
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ നടപടി
അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ പൊതു വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റണം. അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴ ഈടാക്കും. പിഴ ഒടുക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്ഷന് വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശംവച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ ചെയ്യും.
അനര്‍ഹര്‍ ആരെല്ലാം:
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ബാങ്കിംഗ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്ഷന് വാങ്ങുന്നവര്‍.
1000 ചതുരശ്ര അടിയ്ക്കു മുകളില്‍ വിസ്തീര്‍ണമുളള വീടുളളവര്‍
നാല് ചക്ര വാഹനമുളള, 25000 രൂപയ്ക്ക് മുകളില്‍ മാസവരുമാനമുളളവര്‍.
ആദായ നികുതി അടക്കുന്നവര്‍.
ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍ എന്നിവര്‍ മുനഗണന/എ.എ.വൈകാര്ഡുകള്ക്ക് അര്‍ഹരല്ല.
പൊതു വിഭാഗത്തിലേക്ക് മാറുന്നത് ഇങ്ങനെ:
താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ അപേക്ഷ നല്‍കണം. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ ഓഫീസുകളിലോ ഔദ്യോഗിക മൊബൈല്‍ നമ്പരുകളിലോ ബന്ധപ്പെട്ട് വിവരം അറിയിക്കാം.
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ്: 04994230108
ഹൊസ്ദുര്‍ഗ്് താലൂക്ക് സപ്ലൈ ഓഫീസ്: 04994 2204044
വെളളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ്: 04672242720
മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ്: 04998240089