എം.എസ്.എഫ് ചുവട് ക്യാമ്പയിൻ : എതിർത്തോട് ശാഖാ തല കൺവെൻഷൻ സംഗമിച്ചു
“അടിയുറച്ച ഇന്നലകൾ, ആടിയുലയാത്ത വർത്തമാനം, അസ്തിത്വത്തിന്റെ ഭാവി” എന്ന പ്രമേയവുമായി എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന “ചുവട്” ശാഖാ ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള എതിർത്തോട് ശാഖാ തല കൺവെൻഷൻ വിപുലമായി സംഘടിപ്പിച്ചു. യൂത്ത് ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ്.എഫ് കാസർകോട് ജില്ലാ മുൻ പ്രവർത്തക സമിതിയംഗം ഖലീൽ അബൂബക്കർ തുരുത്തി വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി ഇ. അബൂബക്കർ ഹാജി, ചെങ്കള പഞ്ചായത്ത് ട്രഷറർ ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് പെർഡാല, ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ശമ്മാസ് ബേവിഞ്ച, വൈസ് പ്രസിഡന്റ് ഹാഷിർ മൊയ്തീൻ, മുൻ ട്രഷറർ ശിഹാബ് പുണ്ടൂർ, മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ സി.എ, ടെക്ഫെഡ് ജില്ലാ ജോയിന്റ് കൺവീനർ ഇബ്രാഹിം ഇജാസ് സംസാരിച്ചു.
യോഗത്തിൽ മുസ്ലിം ലീഗ് ടൗൺ കമ്മിറ്റി സെക്രട്ടറി അർഷാദ് ഇ.എ, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് മുസ്തഫ എ.കെ, ജനറൽ സെക്രട്ടറി സിറാജ് പി.എസ്, സെക്രട്ടറിമാരായ റാഷിദ് വൈ, നാഫിഹ് സി.എൻ, മറ്റു എം.എസ്.എഫ് ശാഖാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ശാഖ പ്രസിഡന്റ് അർഷാദ് സി.എയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം കപ്പണ സ്വാഗതവും ട്രഷറർ അൻവർ ഇഖ്ബാൽ നന്ദിയും പറഞ്ഞു.