ഇട്ടമ്മൽ – പൊയ്യക്കര റോഡ്, ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എം.പി. രാജ് മോഹൻ ഉണ്ണിത്താനെ കണ്ട് നിവേദനം നൽകി
കാഞ്ഞങ്ങാട് : ബി.ആർ. ഡി.സി.യുടെ നിയന്ത്രണത്തിലാണെന്ന ഒറ്റ കാരണം കൊണ്ട് പുനരുദ്ദാരണ പ്രവർത്തിയോ,റീ ടാറിങ്ങോ നടത്താതെ അധികാരികളുടെ പിടിപ്പുകേട് കൊണ്ട് നാട്ടുകാരെ ഏറെ ബുദ്ദിമുട്ടിച്ച,,ഇട്ടമ്മൽ – പൊയ്യക്കര റോഡ്,,പി ഡബ്ലിയു ഡി യോ? ത്രിതല പഞ്ചായത്തോ? തിരിഞ്ഞു നോക്കാതെ അനാഥമായി കിടന്ന റോഡ് നാട്ടുകാരുടെ നിരന്തരമായ മുറവിളിക്കും, ശക്തമായ പ്രതിഷേധത്തിനും, ഒടുവിൽ അധികാരികൾ ഇടപെടുകയും പ്രസ്തുത റോഡ്, ബി ആർ ഡി സിയിൽ നിന്നും പി ഡബ്ലിയു ഡി ക്ക് കൈമാറാൻ തീരുമാനിച്ചതിന് അനുസരിച്ച് പി ഡബ്ലിയു ഡി ക്ക് കൈമാറി, പിന്നീട് പുനരുദ്ദാരണ പ്രവത്തിയിലൂടെ റോഡ് വീതി കൂട്ടി രണ്ട് സൈഡിലും ഇന്റർലോക്ക് സംവിധാനത്തോടെ നല്ലൊരു തുക അനുവദിച്ച് കാസർഗോഡ് ചട്ടൻഞ്ചാലിലെ ടെൽക്കോ കമ്പനി കോൺട്രാക്ടർ മുനീറിനെ നിർമ്മാണ പ്രവത്തി ഏൽ പ്പിക്കുകയും ചെയ്തതാണ്
പിന്നീട് 27/2 2020ന്, അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ റോഡ് പണിയുടെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം വിപുലമായ രീതിയിൽ പൊയ്യക്കര വെച്ച് നിർവ്വഹിക്കുകയും, ചടങ്ങിൽ മന്ത്രി ചന്ദ്രശേകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ,മറ്റ് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരടക്കം പങ്കെടുത്തതാണ് പിന്നീട് പണി തുടങ്ങിയെങ്കിലും 4,കിലോ മീറ്റർ 100മീറ്റർ ഉള്ള റോഡ് ഒരു വർഷത്തിലേറെ പിന്നിട്ടെങ്കിലും വെറും ഒന്നര കിലോമീറ്റർ മാത്രം റോഡിന് ഇരുവശത്തുള്ള സൈഡ് ബിത്തി മാത്രമാണ് നിർമ്മിച്ചത് പിന്നീട് ഈ റോഡിന്റെ ഒരു പണിയും ഇത് വരെ നടന്നിട്ടില്ല, മാത്രമല്ല കോൺട്രാക്ടറോ, ജോലിക്കാരോ? തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല ഇപ്പോൾ അധികാരികളുടെ മെല്ലെ പോക്ക് നയത്തിനെതിരെയും, ഉദ്യോഗസ്ഥരുടെ അനാ സ്ഥക്കെതിരെയും, നാട്ടുകാർ രാഷ്ട്രീയ ജാതി മത ഭേതമന്യേ മുഴുവൻ നാട്ടുകാരെയും,തീരദേശ ത്തെ വാർഡുകൾ ഉൾകൊള്ളുന്ന മെമ്പർമാരെയും, ഉൾപ്പെടുത്തി ശക്തമായ ജനകീയ സമര സമിതി രൂപ്പം കൊള്ളുകയും പ്രതിഷേധ സമരത്തിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച ഇഖ്ബാൽ ജങ്ഷനിൽ റോഡിൽ കിടന്ന് പ്രധിഷേധ സമരവും, പ്രധിഷേദ്ധ യോഗവും നടത്തിയത് വാർത്തയായിരുന്നു എന്നിട്ടും അധികാരികളുടെ, ഭാഗത്ത് നിന്നോ? ഉദ്യോഗസ്ഥ ഭാഗത്ത് നിന്നോ ഒരു പ്രതീകരണവും കാണുന്നില്ല അധികാരികൾ പൊതു ജനത്തോട് കാണിക്കുന്ന അനീതിക്കെതിരെ ശക്തമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കാഞ്ഞങ്ങാട് മണ്ഡലം ഉൾക്കൊള്ളുന്ന കാസഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താനെ നേരിൽ കണ്ട് നിവേദനം നൽകി. വേണ്ട വിധം ഇടപെടാം എന്നും, നിർത്തി വെച്ച റോഡ് പണി എത്രയും പെട്ടന്ന് തന്നെ തുടങ്ങാനുള്ള സംവിധാനം ഉണ്ടാക്കാം എന്നും എം. പി. രാജ് മോഹൻ ഉണ്ണിത്താൻ ഉറപ്പ് നൽകി.