കച്ചേരിക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു: മാര്‍ക്കിംഗ് പ്രവര്‍ത്തികള്‍ എം.രാജഗോപാലന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു
നീലേശ്വരം:ദേശീയപാതയില്‍ നിന്ന് നീലേശ്വരം നഗരത്തിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനുള്ള കച്ചേരിക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാര്‍ക്കിംഗ് പ്രവര്‍ത്തികള്‍ എം.രാജഗോപാലന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു. 2017-18 സംസ്ഥാന ബഡ്ജറ്റിലാണ് രാജാറോഡ് വികസനത്തിനും കച്ചേരിക്കടവ് പാലത്തിനുമായി 40 കോടി രൂപ അനുവദിച്ചത് . കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്. രാജാറോഡ് വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി.റോഡ് വികസനത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ പൊളിച്ച് മാറ്റപ്പെടുന്ന കെട്ടിടങ്ങളുടെ മൂല്ല്യ നിര്‍ണ്ണയത്തിനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത് .
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്മാന് പി.പി.മുഹമ്മദ്റാഫി, മരാമത്ത് സ്ഥിരം സമിതി ചെയര്മാന് കെ.പി.രവീന്ദ്രന്, കെ.ആര്.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത്ത്, കെ.ആര്.എഫ്.ബി പ്രൊജക്ട് എഞ്ചിനീയര്‍മാരായ രാഹുല്‍, അരുണ്‍, നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇ.രജീഷ്കുമാര്, റവന്യൂ ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍.കെ, ഓവര്‍സിയര്‍മാരായ സത്യന്.എം,വിജയന്,ശശി എന്നിവരും സന്നിഹിതരായിരുന്നു.