കാഞ്ഞങ്ങാട് നഗരസഭ ഹരിതകർമ്മ സേനാംഗംങ്ങളുടെ കൂടെ ഒപ്പം നടക്കാം പരിപാടി സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗംങ്ങളുടെ കൂടെ
ഒപ്പം നടക്കാം എന്ന പരിപാടിയുടെ ഉത്ഘാടനം
നെല്ലിക്കാട്ട് വെച്ച് നടന്നു.അജൈവ മാലിന്യ ശേഖരണ രംഗത്ത്
പ്രവർത്തിക്കുന്ന
ഹരിത കർമ്മ സേനയെ ശക്തിപ്പെടുത്തുകയും
പൊതുജനങ്ങളും വ്യാപാരികളും
അജൈവ മാലിന്യങ്ങൾ വേർതിരിച്ച്
ഇവർക്ക് കൈമാറുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള ബോധവൽക്കരണം എന്ന ഉദ്ദേശത്തോടുകൂടി ഹരിത കർമ്മ സേന അംഗങ്ങളോടൊപ്പം
ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്തുന്നത്.
ഇരുപതിലധികം വീടുകളിൽ ഹരിത കർമ്മ സേന അംഗങ്ങളോടൊപ്പം സന്ദർശനം നടത്തി ശുചീകരണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി.നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ആരോഗ്യസ്ഥിരം
സമിതി അധ്യക്ഷ കെ വി സരസ്വതി സ്ഥിരം സമിതി ചെയർപേഴ്സൻമാരായ കെ.അനീശൻ,കെ വി മായാകുമാരി,
കൗൺസിലർമാരായ കെ ലത, ടി വി സുജിത്ത് കുമാർ
ഹെൽത്ത് സൂപ്പർവൈസർ അരുൾ എന്നിവർ പങ്കെടുത്തു