ദിനേശ് ഉല്‍പ്പന്നങ്ങള്‍ എല്ലാം ഒരു കുടക്കീഴില്ദിനേശ് വിപണനമേള ഒക്ടോബര്‍ 2 മുതല്‍ കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്:ദിനേശ് ഉൽപ്പന്നങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോട സംഘടിപ്പിക്കുന്ന കേരള വിപണനമേളയ്ക്ക് ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 11ന് പഴയ ബസ്സ്റ്റന് സമീപമുള്ള അനശ്വര കോംപ്ളക്സിൽ തുടക്കമാവും.
ദിനേശ് ഫുഡ്സിൽ നിന്നും ഉൽപാദിപ്പിക്കുന്ന തേങ്ങാപാൽ, വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങ അച്ചാർ തേങ്ങ ചിപ്സ്, തേങ്ങ പൊടി, തേങ്ങലഡു ‘ജാം സ്ക്വാഷ് ‘ അഗ്മാർക്ക് കറിമസാല പൊടികൾ തുടങ്ങിയ ഉല്പന്നങ്ങളും, ദിനേശ് അപ്പാരൽസിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ ലീനൻ, സിൽക്ക് ഷർട്ടുകൾ, കോട്ടൺ ബെഡ്ഷീറ്റുകൾ, ലേഡീസ്, ഫാഷൻ ഡ്രസുകൾ ചുരിദാർ, ലേഡീസ് ടോപ്പ് സാരി തുടങ്ങിയ ഉല്പന്നങ്ങളും, ത്രീ ഫോൾസ് ,ഫൈവ് ഫോൾഡ് ജെൻ്റ്സ് ലേഡീസ് കിഡ്സ് കുടകളും ദിനേശ് സോപ്സ് ആൻ്റ് കോസ് മെറ്റിക്സ് ഡിവിഷനിലെ ഹെയർ ഓയിൽ, ബേബി ഓയിൽ, സാനിറ്റൈസർ, ഹാന്റ് വാഷ് ടോയ്ലറ്റ് ക്ലീനർ ഫ്ലോർ ക്ലീനർ ., തുടങ്ങിയ ഉല്പന്നങ്ങളും വിണനമേളയിൽ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാണ്.
വിപണന മേള രാവിലെ 10 മണി മുതൽ 7 മണി വരെ പ്രവർത്തിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്യും. കേരള ദിനേശ് ചെയർമാൻ .എം.കെ.ദിനേശ്ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ മുൻ ചെയർമാൻ വി.വി.രമേശൻ ആദ്യ വില്പന നിർവ്വഹിക്കും.
ഉപഭോക്താക്കളുടെ താത്പര്യസംരക്ഷണം ഉൾപ്പെടെ വ്യാപാരത്തിൽ ധാർമ്മികത പുലർത്തുന്ന ദിനേശിന് 2014 മുതൽ തുടർച്ചയായി 6 വർഷം അസോം ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
മേളയോടനുബന്ധിച്ച് കാഞ്ഞങ്ങാട് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു, സെക്രട്ടറി .കെ. പ്രഭാകരൻ, കോട്ടച്ചേരി സംഘം പ്രസിഡണ്ട് എം. കുഞ്ഞമ്പു, ഹോസ്ദുർഗ്ഗ് സംഘം പ്രസിഡണ്ട് വി.അമ്പാടി, എം.സി ബാലൻ, കെ.വിനീത്, കെ.മോഹനൻ
എന്നിവർ പങ്കെടുത്തു.