രാജേഷ് ഓൾനടിയന് കാഞ്ഞങ്ങാട് റോട്ടറി നേഷൻ ബിൽഡർ അവാർഡ്.
കാഞ്ഞങ്ങാട്: മികച്ച അദ്ധ്യാപകന് കാഞ്ഞങ്ങാട് റോട്ടറി നൽകി വരുന്ന നേഷൻ ബിൽഡർ
അവാർഡ് ഹൊസ്ദുർഗ് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണി ത ശാസ്ത്ര അദ്ധ്യാപകൻ രാജേഷ് ഓൾനടിയന് ലഭിച്ചു. പത്ത് വർഷക്കാലം വിവിധ വിദ്യാലയ ങ്ങളിലായി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ, എസ്. എസ്. എൽ. സി വിജയശതമാനം ഉയർത്തുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് റോട്ടറി ഭാരവാഹികൾ അറിയിച്ചു. 2011ൽ ഗവൺമെന്റ് സ്കൂൾ ദേലമ്പാടിയിൽ ഗണിത അധ്യാ പകനായി ജോലിയിൽ പ്രവേശിച്ച രാജേഷ് സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന തിന് നേതൃത്വം വഹിച്ചു മാതൃകാ പ്രവർത്തനം കാഴ്ച വെച്ചു. സ്കൂളിന്റെ പാഠ്യ-പാഠ്യേതര അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു. ഏറ്റവും പിന്നാ ക്കമായിരുന്ന സ്കൂളിൽ 100 ശതമാനം എസ് എസ് എൽ സി റിസൾട്ട് ഉണ്ടാക്കുന്നതിൽ സ്റ്റാഫ് സിക്രട്ടറി കുടി ആയിരുന്ന അദ്ദേഹം നൂതനപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. കുട്ടികൾക്ക് പ്രാർത്ഥന ചൊല്ലാൻ വേണ്ടി മൈക്ക് സെറ്റ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. തുടർന്ന് ഗവൺമെന്റ് സ്കൂൾ ആദുര്, ബദിയടുക്ക (പെരഡാല), ഷിറിയ, ഉപ്പള എന്നീ വിദ്യാല യങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഇവിടങ്ങളിൽ എസ് എസ് എൽ സി റിസൾട്ട് മെച്ചപ്പെടു ത്തുന്നതിനും 100 ശതമാനമാക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. പിന്നീട് ഗവൺമെന്റ് ഹൈസ്കൂൾ തളങ്കരയിൽ എത്തി. അവിടെ സ്റ്റാഫ് സെക ട്ടറിയായി സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചു. സ്കൂളിൽ എസ്. എസ്. എൽ. സി വിജയശതമാനം 100 ൽ എത്തിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചു. നിലവിൽ ജോലി ചെയ്ത് വരുന്ന ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുരോഗതി വേണ്ടി വളരെ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 276 കുട്ടി കൾ മാത്രം പഠിച്ചിരുന്ന വിദ്യാലയത്തിൽ രണ്ട് വർഷം കൊണ്ട് 677 കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ നൂതന പ്രവർത്തനം സംഘടിപ്പിച്ചു. 2020 വർഷത്തിൽ മികച്ച പിടിഎ ക്കുള്ള ഒന്നാം സ്ഥാനം ഹൊസ്ദുർഗ് സ്കൂളിന് ലഭിക്കുന്നതിന് നേതൃത്വം നൽകി. നിലവിൽ സ്കൂളിലെ കുട്ടി കൾക്കായി ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിന് മൊബൈൽ ഫോൺ, ടിവി എന്നി വ സംഘടിപ്പിച്ച് നൽകി മാതൃകയായി. പത്താം തരം തുല്യത വിദ്യാർത്ഥികൾക്കായി 16 വർഷ മായി ക്ലാസെടുത്തു വരുന്നു.
തുടർച്ചയായി നാലാം തവണയും എസ് എസ് എൽ സി 100 ശതമാനം നേടാനായി ഹൊസ് സ്കൂളിൽ നേതൃപരമായ പരിശ്രമം നടത്തി. കുട്ടികളുടെ കലാ-കായിക, മറ്റ് വികസനത്തിന് വേണ്ടി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിൽ സ്വീകരണ കമ്മിറ്റിയുടെ ജോയിന്റ് കൺവീനർ ആയി പ്രവർത്തിച്ചിട്ടുണ്ട്. പഠനം നിർത്തിയ എസ്സ് സി എസ് ടി തുടങ്ങിയ മറ്റു പിന്നോക്ക വിഭാഗത്തിൽ പെടുന്നവരായ വിദ്യാർഥികളെ കണ്ടെത്തി അവരെ സ്കൂളിലേക്ക് മടക്കി കൊണ്ടിരുന്നതിന് പ്രത്യേകം പരിശ്രമം നടത്തുന്നുണ്ട്.
തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കാഞ്ഞങ്ങാടാണ് സ്ഥിരതാമസം. കുഞ്ഞിക്കണ്ണൻ – കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ സ്മിത. നൈനിക രാജേഷ്, ഇവാനി രാജേഷ് എന്നിവർ മക്കളാണ്. ചെറുകുന്ന് വെൽഫെയർ യു.പി സ്കൂൾ, ഗവൺമെന്റ് ഹൈ സ്കൂൾ ചെറുകുന്ന് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പയ്യന്നൂർ കോളേജിൽ പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി പഠനം പൂർത്തീകരിച്ച് കെ. ഇ സാഹിബ് തളിപ്പറമ്പ് കോളേജിൽ നിന്ന് ബി. എസ്സ് പൂർത്തിയാക്കി. എല്ലാ വിഷയങ്ങളും പോലെ ഗണിതവും പഠിക്കാൻ എളുപ്പവും പഠിപ്പിക്കാൻ അതിലും എളുപ്പമാണെന്ന് രാജേഷ് ഓൾനടിയൻ ആത്മവിശ്വാസത്തോടെ പറയു മ്പോൾ അദ്ദേഹത്തിന്റെ വിദ്യാർഥികൾ രാജേഷ് മാഷ് കണക്ക് പഠിപ്പിച്ചാൽ ജീവിക്കാനാണ് കണക്ക് എന്ന് നമ്മെബോധ്യപ്പെടുത്തുന്നു എന്ന് അഭിമാനപൂർവ്വം പറയുന്നു.
അവാർഡ് ദാനം ഒക്ടേബർ 2 ന് കാഞ്ഞങ്ങാട് റോട്ടറി സെന്ററിൽ വച്ച് വൈകുന്നേരം 3.30 ന് കാഞ്ഞങ്ങാട് എം എൽ എ. ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കും’ പത്രസമ്മേളനത്തിൽ റോട്ടറി കാഞ്ഞങ്ങാട് പ്രസിഡണ്ട് സന്ദീപ് ജോസ് അവാർഡ് കമ്മിറ്റി ചെയർമാൻ എം.കെ വിനോദ് കുമാർ സെക്രട്ടറി
മനോജ് കുമാർ., മുൻ പ്രസിഡന്റുമാരായ എം എസ് പ്രദീപ് ഹരീഷ് വി വി നിയുക്ത പ്രസിഡന്റ് സേവിച്ചൻ എന്നിവർ പങ്കെടുത്തു.