നേതൃത്വം നീതി പുലർത്തിയില്ല ; ചെമ്മനാട് മണ്ഡലം കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നു .
മേൽപറമ്പ: കഴിഞ്ഞ എട്ട് മാസത്തോളമായി മണ്ഡലം, ബൂത്ത് കമ്മിറ്റി പ്രവർത്തനങ്ങളിലുള്ള അപാകതകളും, നേതൃത്വത്തോടുള്ള അമർഷങ്ങളും, ജില്ലാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ട് പോലും വ്യക്തമായ തീരുമാനമെടുക്കാനൊ, പ്രാദേശിക നേതൃത്വത്തെയും പാർട്ടിയോടൊപ്പം ചേർത്ത് നിർത്താനൊ ജില്ലാ സംസ്ഥാന നേതാക്കൾക്ക് താൽപര്യമില്ലെങ്കിൽ അത്തരമൊരു പ്രസ്ഥാനത്തിന്റെ പ്രാഥമിക അംഗത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ലാത്തതിനാൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രാഥമിക അംഗത്വം രാജിവെക്കാൻ തീരുമാനിച്ചതായി ഉദുമ മണ്ഡലത്തിലെയും ബൂത്ത്തല പ്രമുഖ കോൺഗ്രസ്സ് നേതാക്കളായ അഷറഫ് ഇംഗ്ലീഷ്,ഇബ്രാഹിം ഇ.എം.സ്,ഖാദർ ചെമ്പിരിക്ക,അഷറഫ് ബ്രിട്ടീഷ്,മധു കിഴൂർ,നൗഷാദ് മേൽപറമ്പ്,മുഹ്സിൻ മേൽപറമ്പ്,അനൂപ് കലനാട്, ഹാസം ബി.എം എന്നിവർ സംയുക്ത പത്ര കുറിപ്പിലൂടെ അറിയിച്ചു. കാസർകോട്