ഉറങ്ങിക്കിടന്ന വൃദ്ധയുടെ വളമോഷ്ടിക്കുന്നതിനിടയിൽ ഉണർന്ന കൂടെ കിടന്ന കൊച്ചുമകളുടെ കണ്ണിൽ മുളക് പൊടി വിതറി കള്ളൻ തടിതപ്പി
കാഞ്ഞങ്ങാട്: പാതിരാത്രി യിൽ വീട്ടിൽ കയറിയ മോഷ്ടാവ് കൂടെ കിടന്നുറങ്ങിയ കൊച്ചുമകളുടെ കണ്ണിൽ മുളകുപൊടി വിതറി വൃ ദ്ധയുടെ രണ്ടുപവൻ തൂക്കമുള്ള സ്വർണ്ണവള മോഷ്ടിച്ചു.
കാഞ്ഞങ്ങാട് കൊളവയലിലെ പരേതനായ ചേരി അബൂ ബ ക്കറിന്റെ ഭാര്യ ഫാത്തിമയുടെ(72) കൈയിൽ നിന്നാണ് മോഷ്ടാവ് വള ഊരിയെടുത്തത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം. വീടിന്റെ രണ്ടാംനി ലയിലെ വാതിൽ തുറന്ന് അക ത്തുകയറിയ മോഷ്ടാവ് താഴെ നി ലയിൽ ഉറങ്ങുകയായിരുന്ന ഫാ ത്തിമയുടെ കൈയിൽ നിന്നും ഒരു വള ഊരിയെടുക്കുക യായി
രുന്നു രണ്ടാമത്തെ വള ഊ രിയെടുക്കുന്നതിനിടയിൽ ശബ്ദം കേട്ട് ഫാത്തിമയുടെ കൂടെ ഉറ ങ്ങുകയായിരുന്ന വിദ്യാർ ത്ഥിയായ കൊച്ചുമകൾ ഉണർന്ന് നിലവിളിച്ചതോടെ മോഷ്ടാവ് കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടാം നിലയിലേക്ക് ഓ ടിരക്ഷപ്പെടുകയായിരുന്നു. ഫാ ത്തിമയുടെ മകനും മകളും തൊ ട്ടടുത്ത മുറിയിൽ കിടന്നുറ ങ്ങുക യായിരുന്നു. ശബ്ദം കേട്ട് ഇവർ ഉണർന്ന് എത്തുമ്പോഴേക്കും മോ ഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് ഹോസ്ദുർഗ് എസ്. ഐ.യും സംഘവും സ്ഥല ആ ത്തി പരിശോധിച്ചു.