കണ്ണൂരില്‍ വ്യാജ പ്ലസ് ടൂ ,
ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം
പ്രതി പിടിയില്‍
കണ്ണൂര്‍ : കണ്ണൂരില്‍ പ്ലസ് ടൂ , ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്കിയ വിരുതന് പിടിയില്‍. ശ്രീകുമാര്‍ കെ വി, (46) മഞ്ഞകണ്ടത്തില്‍ ഹൌസ്, കയരളം മെട്ട, എന്നയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടി. കണ്ണൂര്‍ യോഗശാല റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഐഎഫ്ഡി ഫാഷന്‍ ടെക്നോളജി ക്യാമ്പസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു പ്രതി. 2018 കാലഘട്ടത്തില്‍ IFD ഫാഷന്‍ ടെക്നോളജി ക്യാമ്പസില്‍ പ്ലസ് ടൂ , ഡിഗ്രീ പഠനത്തിനായി പ്രൈവറ്റ് ആയി ചേരുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നാല്‍കാമെന്ന് പറഞ്ഞു പരാതിക്കാരായ രണ്ടു പേരില്‍ നിന്നും പ്രതിയായ ശ്രീകുമാര്‍ 2,27,100/ രൂപ പല തവണകളായി ഫീസ് ഇനത്തില്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ക്ക് 2015 ലെ പ്ലസ് ടൂ സര്‍ട്ടിഫിക്കറ്റും 2015-2018 കാലഘട്ടത്തെ ഡിഗ്രീ സര്‍ട്ടിഫിക്കറ്റും നല്കി വഞ്ചിക്കുകയായിരുന്നു. കളവ് തിരിച്ചറിയതിരിക്കാന്‍ പരാതിക്കാരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നതില്‍ നിന്നും പ്രതി പലപ്പോഴായി പിന്തിരിപ്പിച്ചു കൊണ്ടെയിരിക്കുകയും ചെയ്തു. അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ് ഐ ബാബു കെ വി, എ എസ് ഐ സന്തോഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ദിലീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു.