ബൈക്ക് തട്ടിഗുരുതരമായ പരിക്കേറ്റ് മംഗലാപുരം ചികിത്സയിലിയിരിക്കെ മരിച്ച സൗത്ത് ചിത്താരിയിലെ മുസ്ലീം ലീഗിന്റെ സജീവ പ്രവര്ത്തകന് സി.കെ.കുഞ്ഞബ്ദുള്ളക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി
കാഞ്ഞങ്ങാട് : ഒരാഴ്ച്ച മുമ്പ് കാഞ്ഞങ്ങാട് സിറ്റി ഹോസ്പിറ്റലിനടുത്ത് വെച്ച് ബൈക്ക് തട്ടി ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗത്ത് ചിത്താരിയിലെ മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകൻ സി. കെ. കുഞ്ഞബ്ദുള്ളയുടെ (55) മൃതദേഹം രാത്രി 11മണിയോടെ വൻ ജനാവലിയുടെ സാനിധ്യതിൽ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് കബറിസ്ഥാനിൽ ഖബറടക്കി.
മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ കുഞ്ഞബ്ദുള്ള പാർട്ടിയുടെ ഏത് പരിപാടിയിലും നിറ സാനിധ്യമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരമാണ് സിറ്റി ഹോസ്പിറ്റലിനടുത്ത് വെച്ച്
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ കുഞ്ഞബ്ദുള്ളയെ ഉടന്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാഴ്ച്ചയായിട്ടും ബോധം തിരിച്ചു കിട്ടിയില്ല ഇന്നലെ രാവിലെ പതിനൊന്ന് മണിക്കായിരുന്നു മരണപ്പെട്ടത്.
മംഗലാപുരം വെൻലോക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ടത്തിന് ശേഷം ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് ഒരു നോക്കു കാണാന്‍ വീട്ടില്‍ കാത്തുനിന്നത്. മുസ്ലിം ലീഗ് നേതാക്കളായ വൺഫോർ അബ്ദുൽ റഹിമാൻ, സി.എം, കാദർ ഹാജി, മുബാറക്ക് ഹാസൈനാർ ഹാജി, ഹമീദ് ചേരക്കാടത്ത്, ബഷീർ വെള്ളിക്കോത്ത്,യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം.ബി. സാനവാസ്,മണ്ഡലം പ്രസിഡണ്ട് സന മാണിക്കോത്ത്, ബഷീർ മാട്ടുമ്മൽ,
തുടങ്ങി നിരവധി പഞ്ചായത്ത് ജനപ്രതിനിധികളും മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും വീട്ടിലും, പള്ളിയിലും എത്തിയിരുന്നു.യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ശിഹാബ് മാസ്റ്ററുടെ പിതൃ സഹോദരിയുടെ മകനാണ് കുഞ്ഞബ്ദുള്ള. കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സൗത്ത് ചിത്താരി മുസ്ലിം ലീഗ്, യൂത്ത് ലീഗ് അനുശോചിച്ചു