മലയാളം, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന് മയക്കുമരുന്നുമായി അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവിൽ മയക്കുമരുന്ന് കൈവശംവച്ചതിന് നൈജീരിയൻ നടൻ അറസ്റ്റിൽ. മലയാളം, തമിഴ്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച ചെക്കുമി മാൽവിൻ (45) ആണ് പിടിയിലായത്.
ഇയാളുടെ കൈയിൽനിന്നും 7.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. കെ.ആർ പുരത്തിനടുത്തുള്ള ഭട്ടാരഹള്ളിയിൽ മെഡിക്കൽ വീസയിലാണ് ഇയാൾ താമസിച്ചിരുന്നത്.
ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകൾ ഉൾപ്പെടെ ഇരുപതോളം ഇന്ത്യൻ സിനിമകളിലാണ് ഇയാൾ അഭിനയിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.