മോന്സന് പാസ്പോര്‍ട്ടില്ല; പാസ്പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്
100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെ
തിരുവനന്തപുരം;പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി മോന്സന് മാവുങ്കല്‍. പാസ്പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്സന് മൊഴി നല്കി.മോന്സന് മാവുങ്കല്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. വാങ്ങിയതിലേറെയും പണമായി. സഹായികളുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. സഹായികളുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് മോന്‍സന്റെ ശബ്ദ സാംപിള്‍ ശേഖരിക്കും. പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാനാണിത്. മോന്‍സനെതിരെ കൂടുതല്‍ കേസുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്യും.