കാഞ്ഞങ്ങാട്: പതിനൊന്നു വർഷം മുമ്പ് കാണാതായ താ യന്നൂർ മൊയോലം കോളനി യിലെ രേഷ്മയുടെ (18) തി രോധാനത്തെകുറിച്ചുള്ള അ ന്വേഷണം കേന്ദ്ര ഏജൻസി യെ ഏൽപ്പിക്കണമെന്നാവശ്യ പ്പെട്ട് കേരള സ്റ്റേറ്റ് പട്ടിക ജ നസമാജത്തിന്റേയും യുവ ജന മഹിളാ സംഘടനകളു ടേയും നേതൃത്വത്തിൽ കാ ഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷൻ ഉപരോധിച്ചു. സമരം സംസ്ഥാന ജനറൽ സെക്രട്ട റി തെക്കൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ സമാജം സംസ്ഥാന സെക്രട്ടറി എം.ആർ.പുഷ്പ് അധ്യ ക്ഷത വഹിച്ചു. 2010 മെയ് മാ സത്തിലാണ് രേഷ്മയെ ദുരു ഹസാഹചര്യത്തിൽ കാണാതായത്. ഇതുസംബന്ധിച്ച് മാ താപിതാക്കൾ അന്നുതന്നെ അമ്പലത്തറ പോലീസിൽ പ രാതി നൽകുകയും കേസെ ടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതുവരെയായി ട്ടും രേഷ്മയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. എറണാകുളത്ത് പഠിക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് രേഷ്മ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് രേഷ്മയെകു റിച്ച് യാതൊരു വിവരവും ഉ ണ്ടായില്ല.
രേഷ്മയുടെ തിരോധാനവു മായി പാണത്തൂരിലെ ഒരു യു വാവിനെ നിരവധി തവണ ചോ ദ്യം ചെയ്തുവെങ്കിലും തിരോ ധാനവുമായി ബന്ധപ്പെട്ട് യാ തൊരുതുമ്പും കണ്ടെത്താൻ അന്വേഷണസംഘത്തിന് ക ഴിഞ്ഞില്ല. ഇതിനിടയിൽ തന്നെ അകാരണമായി പോലീസ് ചോ ദ്യം ചെയ്യുന്നുവെന്ന് കാണിച്ച് ഈ യുവാവ് കോടതിയിൽ നി ന്നും സ്റ്റേനേടുകയും ചെയ്തു.
ഇതോടെ പോലീസിന്റെ അന്വേഷണം അവസാനിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ മക ളെ കണ്ടെത്തണമെന്നാവശ്യപ്പെ ട്ട് പിതാവ് ഉന്നത ഉദ്യോഗസ്ഥർ ക്ക് പരാതി നൽകിയെങ്കിലും അ ന്വേഷണത്തിൽ പുരോഗതി ഉ ണ്ടായില്ല. ഇതേ തുടർന്നാണ് വിവിധ സംഘടനകളുടെ നേ തൃത്വത്തിൽ അന്വേഷണം കേ ന്ദ്രഏജൻസിയെ ഏൽപ്പിക്കണ മെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തി നിറങ്ങിയത്.
ഉപരോധത്തിൽ കെ.പി. ജെ.എസ് ജില്ലാ സെക്രട്ടറി കെ.എം.മധു, പ്രതിരോധ ജാഗ്രത സേന ചെയർമാൻ രാജേ ഷ് മഞ്ഞളാംബര, യുവജന സമാജം ജില്ലാ സെക്രട്ടറി കെ.ഹരികൃഷ്ണൻ, അംഗപ രിമിത സമാജം സ്റ്റേറ്റ് കോഡിനേറ്റർ സുധാ രാജേഷ്, ട്രാൻസ് കമ്മ്യൂണിറ്റി സ്റ്റേറ്റ് കോർഡിനേറ്റർ രതീഷ് കാർ ത്തിക എന്നിവർ സംസാരി ച്ചു.യുവജന സമാജം സം സ്ഥാന പ്രസിഡന്റ് എം.കെ രാജീവൻ സ്വാഗതം പറ ഞ്ഞു. എം.എൻ.നന്ദകുമാർ സന്ദീപ് കൊടത്തുകാട്, ബാലമണി തുടങ്ങിയവർ നേതൃത്വം നൽകി.