നിർബന്ധിത വാക്സിനേഷനെതിരെ നിൽപ്പു സമരം നടത്തി.
കാഞ്ഞങ്ങാട്: പരോക്ഷമായി നിർബന്ധിത വാക്സിനേഷൻ നടത്തുന്ന സർക്കാർ നയത്തിനെതിരെ കാഞ്ഞങ്ങാട്ട് നിൽപ്പു സമരം നടത്തി. ആയുഷ് ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിൽ ജനാരോഗ്യ പ്രസ്ഥാനം, അവേക്കൻ ഇന്ത്യാ മൂവ്മെൻറ്, ഗാന്ധിയൻ കളക്ടീവ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സമരം സംഘടിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും നടന്ന ഈ സമരം ,കോവിഡ് പ്രതിരോധരംഗത്ത് ആയുഷ് ചികിത്സാ വിഭാഗങ്ങൾക്കും പ്രാമുഖ്യം നൽകുക, വാക്സിനേഷനെത്തുടർന്ന് പാർശ്വഫലങ്ങൾ അനുഭവിയ്ക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുക, വാക്സിൻ സർട്ടിഫിക്കറ്റ് പോലെ പരിഗണിക്കാൻ കഴിയുന്ന ആയുഷ് പ്രതിരോധ സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുക, പകർച്ചവ്യാധി നിയമത്തിൻെറ മറവിലുള്ള പോലീസ് അതിക്രമങ്ങളവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് .കഞ്ഞാങ്ങാട്ബസ്സ്സ്റ്റാൻറ് പരിസരത്ത് നിൽപ്പു സമരം സംഘടിപ്പ്രച്ചു, പരിപാടി പ്രമുഖ ഗാന്ധിയൻ കെ.വി.രാഘവൻ ഉൽഘാടനം ചെയ്തു. പി.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.കരുണാകരൻ കുന്നത്ത്, പ്രൊഫ.ടി.എം.സുരേന്ദ്രനാഫ്, അബ്രഹാം പോൾ തുടങ്ങിയവർ സംസാരിച്ചു.സണ്ണി പൈകട സ്വാഗതവും പി.ജെ.തോമസ് നന്ദിയും പറഞ്ഞു.