നിപയുടെ പ്രഭവകേന്ദ്രം വവ്വാലുകള്‍ തന്നെ; വവ്വാല് സാംപിളുകളില്‍ നിപ സാന്നിധ്യം,ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് കൗമാരക്കാരന് മരിക്കാനിടയായ സംഭവത്തില്‍ നിപയുടെ പ്രഭവകേന്ദ്രം വവ്വാലുകളാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.. പ്രദേശത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ സാംപിളുകള്‍ പൂെന എന്‍.ഐ.വിയില്‍ ശേഖരിച്ചിരുന്നു. കുറച്ചു വവ്വാലുകളുടെ സാംപിളുകളില്‍ നിപ വൈറസിന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി അറിയിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
മേഖലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഐ.സി.എം.ആറുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.