പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി
പാലക്കാട്: തൃത്താല കാപ്പൂരിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. കളിക്കാൻ പോയ കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.ആനക്കര സെന്ററിൽ നിന്ന് ചേകനൂർ റോഡിലേക്ക് കുട്ടികൾ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി.
പാറക്കുളം സ്വദേശികളായ പതിനാല് വയസുള്ള ഇരട്ട സഹോദരന്മാരെയും ഒന്‍പത്, പന്ത്രണ്ട് വയസുള്ള രണ്ട് കുട്ടികളെയുമാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. പതിവുപോലെ മൂന്ന് മണിയോടെ കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടികള്‍ രാത്രിയായിട്ടും മടങ്ങി എത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.