ദേവസ്വം ബോർഡുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്ക് ഇനിമുതൽ പൊലീസ് വെരിഫിക്കേഷൻ നിർബന്ധം
തിരുവനന്തപുരം: ദേവസ്വം ബോർഡുകൾ, സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് ഇനിമുതൽ പൊലീസ് വെരിഫിക്കേഷൻ നിർബന്ധം. ഇന്നുചേർന്ന മന്ത്രിസഭാ യാേഗത്തിന്റേതാണ് തീരുമാനം.നിലവിൽ സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മാത്രമാണ് പൊലീസ് വെരിഫിക്കേഷൻ ഉള്ളത്. ഒരാൾ ജോലിയിൽ പ്രവേശിച്ചാൽ ഒരുമാസത്തിനകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഇതിനായി ബോര്‍ഡുകളും കോര്‍പ്പറേഷനുകളും അടക്കമുള്ള സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ മൂന്നുമാസത്തിനകം ഭേദഗതി വരുത്തണമെന്നും നിർദ്ദേശമുണ്ട്.മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്താനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.