അണ്ടർ വെയറിൽ അണ്ടർ വേൾഡ്. കാസർകോട് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ പിടിയിലയത് 14 ലക്ഷം രൂപയുടെ സ്വർണ്ണ ട്രൗസറുമായി
മംഗളുരു :സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. സ്വാദിഖ് അബ്ദുർ റഹ്മാൻ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 14,69,400 രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 310 ഗ്രാം സ്വർണം പിടിച്ചെടുത്തു.
16 ലക്ഷം രൂപ സ്വർണ്ണം തരിരൂപത്തിൽ അടിവസ്ത്രത്തിൽ പൂശി ധരിച്ച് രീതിയിൽ ആണ് ഉണ്ടായിരുന്നത്.
ശാർജയിൽ നിന്നെത്തിയ ഇൻഡിഗോ 6E8461 വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചോക്ലേറ്റ് നിറമുള്ള ട്രൗസറിനുള്ളിൽ പൊടി രൂപത്തിൽ വിദഗ്ദമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്