ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രദ്ധയാണ് (21) മരിച്ചത്. കൊല്ലം സ്വദേശിയായ ശ്രദ്ധ(21)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
കഴിഞ്ഞയാഴ്ച കൊല്ലത്തുള്ള വീട്ടിൽ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പുലർച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചു. എന്നിട്ടും പ്രതികരണമുണ്ടായില്ല. തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.