ആതിര സ്മൃതി സപര്യ ബാലസാഹിത്യ പുരസ്കാര സമർപ്പണം സെപ്റ്റംബർ 30ന് തൃക്കരിപ്പൂരിൽ
തൃക്കരിപ്പൂർ: സപര്യ സാംസ്കാരിക സമിതിയുടെ ആതിര സ്മൃതി സപര്യ ബാലസാഹിത്യ പുരസ്കാര സമർപ്പണം സെപ്റ്റംബർ 30 നു വ്യാഴാഴ്ച തൃക്കരിപ്പൂരിൽ നടക്കും.
നടക്കാവ് ശ്രീരാഗം മിനി ഹാളിൽ രാവിലെ 10 നു പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്യും. സപര്യ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രാപ്പൊയിൽ നാരായണൻ അധ്യക്ഷത വഹിക്കും. പുരസ്കാര ജേതാക്കളായ മാളവിക ദിനേശ് (കവിത), ധ്യാൻചന്ദ് (കഥ), പ്രത്യേക ജൂറി പുരസ്കാരം നേടിയ എം.പി.പ്രണവ് എന്നിവർക്ക് ക്ഷേത്രകലാ അക്കാദമി കേരള സെക്രട്ടറി കൃഷ്ണൻ നടുവലത്ത് പുരസ്കാരം സമ്മാനിക്കും. അകം മാസിക പത്രാധിപർ സുകുമാരൻ പെരിയച്ചൂർ പുരസ്കാര പരിചയം നടത്തും. സംഗീതജ്ഞൻ കെ.വി.ശങ്കരൻ തൃക്കരിപ്പൂർ, മറത്തുകളി അവാർഡ് ജേതാവ് ആർ.വി.നകുലൻ പണിക്കർ എന്നിവർക്ക് ആദരവുമൊരുക്കും. സപര്യ രക്ഷാധികാരി രവീന്ദ്രൻ തൃക്കരിപ്പൂർ ഉപഹാരങ്ങൾ സമ്മാനിക്കും. വാർഡ് അംഗം പി.പി.കുഞ്ഞിക്കൃഷ്ണൻ, പ്രഫ.സി.പി.രാജീവൻ, രാഘവൻ മാണിയാട്ട്, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, രവീന്ദ്രൻ കൊട്ടോടി, സി.പി.അനിത ടീച്ചർ കൂടാളി എന്നിവർ പ്രസംഗിക്കും. കെ.വി.രാഗപ്രിയ പ്രാർത്ഥന ചൊല്ലും. സപര്യ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ട്രഷറർ രാജേഷ് പുതിയകണ്ടം നന്ദിയും പറയും