കൊച്ചി : യുവതാരം ഷെയ്ന് നിഗത്തിനോട് ക്ഷമിക്കാന്‍ തയ്യാറാകണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്, വിലക്കാന്‍ പാടില്ലെന്നും താരം പറയുന്നു. ഷെയ്നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. ഷെയ്നിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല.
ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോയെന്ന് ഷീല മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ലെന്നും താരം പ്രതികരിച്ചു. ആദ്യ കാലങ്ങളില്‍ ഇവയൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സിനിമ പൂര്‍ത്തിയാക്കാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നതായും ഷീല കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്ന് മാത്രമായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല ഓര്‍മ്മിപ്പിച്ചു.