കാഞ്ഞങ്ങാട് നഗരസഭാ ബസ് സ്റ്റാൻ്റിൽ കടമുറികൾ വാടക യ്ക്കെടുക്കാനാളില്ല
ഷോപ്പിംഗ് കോംപ്ലക്സിൽ നഷ്ടം കോടികൾ
കാഞ്ഞങ്ങാട്: കൊട്ടിഘോഷിച്ച് നീണ്ട കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം ചെയ്ത അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് ഷോപ്പിം ഗ് കോപ്ലക്സിൽ ഒഴിഞ്ഞു കിടക്കുന്നത് നഗരസഭയ്ക്ക് ഒരു രൂപ പോലും വരുമാനം നൽകാത്ത 108 കടമുറികൾ.
ഭീമമായ മുറി ഡിപ്പോസിറ്റ് കുറച്ചു കൊണ്ടുള്ള നിയമഭേ ദഗതി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തി ന് അംഗീകരിച്ചെടുക്കാനാ യെങ്കിലും ഭേദഗതി നിയമം സർക്കാരിലേക്കയച്ച് എപ്പോൾ പ്രാബല്യത്തിലാകുമെന്നത് സംബന്ധിച്ച് ഒരു രൂപവുമില്ല.
കോടി കണക്കിന് രൂപ ഭീമമായ പലിശയ്ക്ക് വായ്പയെടുത്താണ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
നീണ്ട് പോയ ഉദ്ഘാടന ത്തിന് ശേഷവും കെട്ടിട മുറി വാടകയ്ക്കെടുക്കാൻ വ്യാപാ രികളടക്കം ആരുമെത്തിയില്ല. പത്തും പതിനഞ്ച് ലക്ഷവും
ഒറ്റമുറികടയ്ക്ക് നഗരസഭ ഡിപ്പോസിറ്റ് നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ച് കഴിഞ്ഞ യാഴ്ച ഡിപ്പോസിറ്റ് തുക കുറക്കാനുള്ള നിയമഭേദഗതി കൗൺസിൽ യോഗത്തിൽ വോ ട്ടിനിട്ട് അംഗീകാരം നേടാനായി.
കൂറ്റൻ മൂന്ന് നിലകെട്ടിടത്തിലെ 108 മുറികളാണ് വർഷങ്ങളായി അനാഥമായി ക്കിടക്കുന്നത്. കെട്ടിട മുറി
യുടെ ഷട്ടറുകളിൽ മിക്കതും തുരുമ്പെടുത്തു കഴിഞ്ഞു.
മൂന്ന് തവണ ലേലം നടത്തിയിട്ടും ഒരു സഹ കരണ സ്ഥാപനം മാത്രം രണ്ട് കടമുറികൾ ലേലം കൈക്കൊള്ളുകയായിരുന്നു.സ്വകാര്യ വ്യക്തികൾ നിർമ്മിക്കുന്ന കെട്ടിടങ്ങൾ പണി തീരും മുമ്പെ വാടക യ്ക്കെടുക്കാൻ ആളുകൾ ക്യൂ നിൽക്കുന്ന കാഞ്ഞങ്ങാട് നഗരത്തിലാണ് നഗരസഭയുടെ 108 കടമുറികൾ ആർക്കും വേണ്ടാതെ പൂട്ടിക്കിടക്കുന്നത്.
ബസ് സ്റ്റാന്റ് യാർഡിന് തെക്കും പടിഞ്ഞാറുമായാ ണ് മൂന്ന് നില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.
തെക്കു ഭാഗത്തെ കെട്ടി ടത്തിൽ താഴത്തെ നിലയിൽ തന്നെ 40 ഷട്ടർ / ഘടിപ്പിച്ച കടമുറികളുണ്ട്. പടിഞ്ഞാറു ഭാഗത്ത് താഴത്തെ നിലയിൽ 17 കടമുറികളാണുള്ളത്. ഒന്നും രണ്ടും നിലകളിൽ വിശാലമായ ഓഫീസ് സൗ കര്യമുള്ള മുറികളും,
ഹഡ്കോയിൽ നിന്ന് അഞ്ച് കോടി വായ്പയെ ടുത്ത വകയിൽ ഭീമമായ പലിശ മാസം തോറും നഗ രസഭ അടച്ചുവരുന്നുണ്ട്.